കുവൈത്തില്‍ നിന്ന് കെകെഎംഎയുടെ ചാര്‍ട്ടര്‍ വിമാനം പത്തിന് കോഴിക്കോട്ടേക്ക്; കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍

icbf chartered flight

കുവൈത്ത്: അത്യാവശ്യമായി നാട്ടില്‍ പോകേണ്ടവരെ നാട്ടിലെത്തിക്കാന്‍ കെകെഎംഎ ഏര്‍പ്പെടുത്തുന്ന ആദ്യ ചാര്‍ട്ടര്‍ വിമാനം 10ന് കോഴിക്കോട്ടെക്കു പറക്കും. കുവൈത്തിലെ പ്രമുഖ ട്രാവല്‍ കമ്പനിയായ ഐടിഎല്‍ വേള്‍ഡുമായി ചേര്‍ന്നാണ് കെകെഎംഎയുടെ ആദ്യ വിമാനം പറക്കുന്നത്.

പത്തിന് വൈകുന്നേരം 5.40ന് പുറപ്പെട്ട് 12.40ന് വിമാനം കോഴിക്കോട് എത്തിച്ചേരും.
ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കുമാണ് ആദ്യ വിമാനത്തില്‍ മുന്‍ഗണന നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ ഇതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കും കൂടുതല്‍ ചാര്‍ട്ടേര്‍ സര്‍വീസുകള്‍ നടത്തുവാനുള്ള ശ്രമം പുരോഗമിക്കുകയാണ്.