Saturday, October 23, 2021
HomeGulfKuwait18 വയസ്സില്‍ താഴെയുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും കുവൈത്തിലേക്ക് വരാം

18 വയസ്സില്‍ താഴെയുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും കുവൈത്തിലേക്ക് വരാം

കുവൈത്ത് സിറ്റി: വാക്‌സിന്‍ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവര്‍ക്കും കുവൈത്തില്‍ പ്രവേശനം. കുവൈത്തില്‍ എത്തിയാല്‍ വാക്‌സിന്‍ എടുക്കുമെന്ന സത്യവാങ്മൂലം നല്‍കണം.

വാക്‌സിന്‍ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയില്‍ 18 വയസ്സിന് മീതെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കുവൈത്തില്‍ 16ന് മീതെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണം. 16നും 18നുമിടയില്‍ പ്രായമുള്ള കുട്ടികളുടെ യാത്രയാണ് ഇതുമൂലം അനിശ്ചിതത്വത്തിലായത്. അവര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

വാക്‌സിനെടുക്കാത്തവര്‍ കുവൈത്തില്‍ എത്തിയ ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് ക്വാറന്റീനില്‍ കഴിയണം. 2 ഡോസ് വാക്‌സിന്‍ എടുക്കാത്ത മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല. ചൈനയുടെയോ റഷ്യയുടെയോ 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്‍ 1 ഡോസ് കൂടി സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.

 

Most Popular