കുവൈത്ത് മന്ത്രിസഭ രാജിവച്ചു; ഇത് രണ്ടാം തവണ

kuwait cabinet

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവച്ചു. ഇന്ന് നടന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാന മന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കുവൈത്ത് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് രാജിക്കത്ത് സമര്‍പ്പിച്ചത്.

മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായാണ് രാജി. പാര്‍ലമെന്റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയെന്നാണ് സൂചനകള്‍.

ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്.