Friday, August 12, 2022
HomeGulfKuwaitകുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കുവൈത്തിലെ ഫോര്‍ത്ത് റിങിലാണ് ദുരന്തമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.

ജഹ്റയിലേക്കുള്ള ദിശയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി മറ്റൊരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Most Popular