വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി കുവൈത്ത്

change in expatriate visa law

കുവൈത്ത് സിറ്റി : വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി കുവൈത്ത്. തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 2 വർഷത്തേക്കും കുവൈത്തിനു പുറത്താണെങ്കിൽ 1 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 3 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുക.
ആശ്രിത വീസക്കാർക്ക് കുവൈത്തിനകത്തു 2 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുന്ന കാലാവധി.