കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയുടെ 74 ശതമാനത്തിന് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയതായി കുവൈത്ത് ആരോഗ്യ വകുപ്പ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്ത വാക്സിനേഷന് ദൗത്യം അതിവേഗം പുരോഗമിക്കുകയാണ്.
ദിവസവും ശരാശരി 43,000 പേര് എന്ന തോതില്‍ 30 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വാക്സിന് വിതരണം ചെയ്യുന്നത് ആറുമാസക്കാലയളവില്‍ ഏകദേശം 31 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചു. ഫൈസര്‍, ആസ്ട്രസെനക വാക്സിനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സന് വാക്സിനുകള്‍ കൂടി ഇറക്കുമതി ചെയ്യാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ കൂടി എത്തുന്നതോടെ ഇനിയും ശേഷി വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO WATCH