Thursday, December 2, 2021
HomeGulfKuwaitകുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഒരു മാസത്തിനകം വാക്‌സിന്‍

കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഒരു മാസത്തിനകം വാക്‌സിന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ഒരുമാസത്തിനകം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും. 70% ആളുകളും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ അടുത്ത മാസത്തോടെ കുത്തിവയ്പ്പ് 100% ആകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ കാര്യങ്ങള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണ്. ഡെല്‍റ്റ പ്ലസ്, വിറ്റ തുടങ്ങിയ വകഭേദങ്ങള്‍ ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വകഭേദത്തിന്റെ വ്യാപനം തടയാന്‍ വിമാനത്താവളം അടച്ചിടുന്നതുപോലെ കടുത്ത നടപടികള്‍ ആവശ്യമായി വന്നാല്‍ അതും ആലോചിക്കും.

16 വയസ്സില്‍ താഴെയുള്ള വിദേശികളായ കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്താതെ തന്നെ രക്ഷിതാക്കള്‍ക്കൊപ്പം കുവൈത്തില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular