കുവൈത്തില്‍ കര്‍ഫ്യൂ സമയം 16 മണിക്കൂര്‍ ആക്കി

kuwait curfew time extended

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യു സമയം 16 മണിക്കൂര്‍ ആയി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഏപ്രില്‍ 26ന് അവസാനിക്കേണ്ട പൊതു അവധി മേയ് അവസാനം വരെ നീട്ടാനും തീരുമാനമായിട്ടുണ്ട്. വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെയാകും ഇനി മുതല്‍ കര്‍ഫ്യൂ സമയം.

വൈകിട്ട് 5 മുതല്‍ രാവിലെ 6 വരയാണ് നിലവില്‍ കര്‍ഫ്യു ഉണ്ടായിരുന്നത്. മാര്‍ച്ച് 21നാണ് കുവൈത്തില്‍ കര്‍ഫ്യു നിലവില്‍ വന്നത്. വൈകിട്ട് 5 മുതല്‍ രാവിലെ 4 വരെയായിരുന്നു അന്ന് സമയം. രണ്ടാഴ്ച്ച മുമ്പാണ് 13 മണിക്കൂര്‍ ആക്കിയത്.

kuwait curfew time extended to 15 hours