കുവൈറ്റ് സിറ്റി: കുവൈത്തില്‍ റമദാനിലും കര്‍ഫ്യൂ തുടരുമെന്ന് സൂചന നല്കി അധികൃതര്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനാവില്ലെന്ന് കൊറോണ സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. പകര്‍ച്ചവ്യാധി നിരീക്ഷണ സംഘങ്ങള്‍ നടത്തിയ സര്‍വേയില്‍ ഈ സ്ഥിതി കുറച്ചുകാലം കൂടി തുടരുമെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ റമദാനിലും രാത്രികാല കര്‍ഫ്യൂ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് അഞ്ചു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയുണ്ടായിരുന്ന കര്‍ഫ്യൂ കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണി മുതലാക്കിയിട്ടുണ്ടെങ്കിലും ഇത് കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.