Wednesday, December 1, 2021
HomeGulfKuwaitഇന്ത്യയുമായി കരാര്‍; ഗാര്‍ഹിക തൊഴിലാളിയുടെ പ്രായം 30 മുതല്‍ 55 വരെ. മിനിമം വേതനത്തിനും തീരുമാനം

ഇന്ത്യയുമായി കരാര്‍; ഗാര്‍ഹിക തൊഴിലാളിയുടെ പ്രായം 30 മുതല്‍ 55 വരെ. മിനിമം വേതനത്തിനും തീരുമാനം

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. ഗാര്‍ഹിക തൊഴിലിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ ചുരുങ്ങിയത് 30 -55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പ്രതിമാസ ശമ്പളം 100ദിനാറില്‍ കുറയരുത്. തൊഴിലാളിയുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നല്‍കണം.

കരാര്‍ ഇന്ത്യന്‍ എംബസിയും അംഗീകൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സിയും അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയില്‍ 10 ഏജന്‍സികള്‍ക്കാണ് അധികാരമുള്ളത്. കേരളത്തില്‍ നോര്‍ക്ക- റൂട്ട്‌സ്, ഒഡെപക് എന്നിവയാണ് അംഗീകൃത ഏജന്‍സികള്‍.

Most Popular