Saturday, October 1, 2022
HomeGulfKuwaitകുവൈത്തില്‍ ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തരായി

കുവൈത്തില്‍ ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തരായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുവൈത്ത് സമയം ബുധനാഴ്ച വൈകീട്ട് 5.56ന് ആയിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.5 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്.

അഹ്മദി, ജഹ്‌റ, ഫഹാഹീല്‍, മംഗഫ്, വഫ്ര, റിഖ, ഫര്‍വാനിയ, സബാഹ് അല്‍ സാലിം, സാല്‍മിയ, ഹവല്ലി എന്നീ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായി. പലരും കെട്ടിടത്തിന് പുറത്തേക്ക് വന്നു. എന്നാല്‍, അത്യാഹിതങ്ങളോന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആശങ്കക്ക് വകയില്ലെന്നാണ് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ച് പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 112, 1804000 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.


 

Most Popular