Wednesday, January 19, 2022
HomeGulfKuwaitകുവൈത്ത് പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു

കുവൈത്ത് പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. തുമ്പമണിലെ വയലിനും പടിഞ്ഞാറ് പല്ലാകുഴി സ്വദേശി സുബിന്‍ തോമസ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കോട്ടയത്ത് ഓഫിസില്‍നിന്ന് ജോലി കഴിഞ്ഞ് തുമ്പമണിലെ വീട്ടിലേക്ക് മടങ്ങവേ ചങ്ങനാശ്ശേരി – തിരുവല്ല റോഡില്‍ ഇടിഞ്ഞില്ലത്ത് ബൈക്കില്‍ കാറിടിക്കുകയായിരുന്നു.

കുവൈത്തില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സുബിന്‍ തോമസ് വിമാനമില്ലാത്തതിനാല്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടിലെ ട്രാവല്‍ ആന്‍ഡ് ടൂര്‍ കമ്പനിയില്‍ തല്‍ക്കാലത്തേക്ക് ജോലി ചെയ്തുവരികയായിരുന്നു. കുവൈത്തില്‍ ഫഹാഹീലില്‍ ആണ് താമസിച്ചിരുന്നത്. കുവൈത്തിലെ തുമ്പമണ്‍ ഫോറം സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സുബിന്റെ സഹോദരനും കുറച്ച് നാള്‍ മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.

Most Popular