Thursday, December 2, 2021
HomeGulfKuwaitകുവൈത്തില്‍ 5 മാസത്തിനിടെ പിരിച്ചുവിട്ടത് 2089 പ്രവാസികളെ

കുവൈത്തില്‍ 5 മാസത്തിനിടെ പിരിച്ചുവിട്ടത് 2089 പ്രവാസികളെ

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്ക്. ഇതേ കാലയളവില്‍ 10,780 സ്വദേശികളെ ജോലിയില്‍ നിയമിക്കുകയും ചെയ്തു.

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ആഗസ്ത് 17ലെ കണക്കു പ്രകാരം 69,511 ആയി കുറഞ്ഞു. മാര്‍ച്ച് 24ന് ഇത് 71,600 ആയിരുന്നു. അതേ സമയം, സ്വദേശികളുടെ എണ്ണം 3,08,409ല്‍ നിന്ന് 3,19,189 ആയി വര്‍ധിക്കുകയും ചെയ്തു.

Most Popular