Sunday, November 28, 2021
HomeGulfKuwaitകുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ച് വരവ്; മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് വ്യോമയാന വകുപ്പ്

കുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ച് വരവ്; മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് വ്യോമയാന വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് വ്യോമയാന വകുപ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.

യാത്രക്കാരുടെ തിരിച്ചുവരവ് ക്വാട്ട അടിസ്ഥാനത്തിലാക്കുക, വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം നിലവിലെ 10 ശതമാനത്തില്‍നിന്ന് 30 ശതമാനമായി വര്‍ധിപ്പിക്കുക, കുവൈത്ത് അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവരും ഇഖാമ കാലാവധിയുള്ളതുമായ വിദേശികള്‍ക്കു മാത്രം പ്രവേശനം അനുവദിക്കുക, രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ രാജ്യത്ത് എത്തി മൂന്നു ദിവസങ്ങള്‍ക്കകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ കോവിഡ് മുക്തനാണെന്ന് കണ്ടാല്‍ ക്വാറന്റീന്‍ ഒഴിവാക്കുക, ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവര്‍ക്ക് ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും രണ്ടാമത്തെ ആഴ്ച ഹോം ക്വാറന്റീനും ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വ്യോമയാന വകുപ്പ് സമര്‍പ്പിച്ചിട്ടുള്ളത്.

നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇളവുകള്‍ ബാധകമാവും.
ALSO WATCH

 

Most Popular