കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമ ലംഘകര്‍ക്ക് താമസ രേഖ പുതുക്കുന്നതിനുള്ള സമയ പരിധി മെയ് 15 വരെ നീട്ടി നല്‍കിയതായി കുവൈത്ത് അറിയിച്ചു. നേരത്തെ ഏപ്രില്‍ 15 വരെ പ്രഖ്യാപിച്ച ഇളവാണ് മെയ് 15 വരെ ദീര്‍ഘിപ്പിച്ചു നല്‍കികൊണ്ട് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി ഉത്തരവിറക്കിയത്. ഈ ഇളവ് പ്രയോജനപ്പെടുത്താതെ റെസിഡന്‍സി സ്റ്റാറ്റസ് ഭേദഗതി ചെയ്യാതിരിക്കുന്ന നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതാണ്. കൂടാതെ പിന്നീട് ഇവരെ റെസിഡന്‍സി പുതുക്കാന്‍ അനുവദിക്കുന്നതല്ല. അതോടൊപ്പം ഇവരെ നാട് കടത്തുന്നതുമാണ്.