Thursday, December 2, 2021
HomeGulfKuwaitകുവൈത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച കുട്ടികള്‍ക്ക് സ്‌കൂളിലെത്താം

കുവൈത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച കുട്ടികള്‍ക്ക് സ്‌കൂളിലെത്താം

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സിന്റെ ഒരു ഡോസ് മാത്രം എടുത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളുകളില്‍ പ്രവേശിക്കാമെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്. പുതിയ അധ്യയനവര്‍ഷം അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് ഈ ഇളവ്. 2 ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

എന്നാല്‍. ആദ്യ ഡോസ് എടുത്ത പലര്‍ക്കും സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് രണ്ടാം ഡോസ് എടുക്കാന്‍ സമയപരിധി ലഭിക്കില്ലെന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

Most Popular