കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സാധ്യത. നിലവില്‍ വൈകിട്ട് 5 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടിവന്നാലുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗവണ്മെന്റ് വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു. സമ്പൂര്‍ണ കര്‍ഫ്യൂവിനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി സജ്ജമാകാനും അത് നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ ഇല്ലാതാക്കാനും ശ്രമിക്കണമെന്നാണ് നിര്‍ദേശം.
കുവൈത്തില്‍നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പോകാന്‍ താല്‍പ്പര്യപ്പെടുന്ന വിദേശികള്‍ക്ക് വിമാന യാത്രാ സൗകര്യം ഒരുക്കണമെന്ന് വ്യോമയാന വകുപ്പിനോടും നിര്‍ദേശിച്ചു. സര്‍ക്കാര്‍ കരാര്‍ ജോലിയുമായി ബന്ധപ്പെട്ട ശുചീകരണ, സെക്യൂരിറ്റി തൊഴിലില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ശമ്പളവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട കമ്പനികളോടും അഭ്യര്‍ഥിച്ചു. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ലോക്ക്ഡൗണ്‍ ചെയ്ത മഹ്ബൂല, ജലീബ് ഷുയൂഖ് എന്നിവിടങ്ങളിലുള്ളവര്‍ നിര്‍ദേശം ലംഘിച്ച് അവിടെ നിന്ന് പുറത്തേക്ക് കടന്നാല്‍ നാടുടകത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മഹ്ബൂലയില്‍ സ്ഥാപിച്ച കമ്പി വേലി മുറിച്ചുകടക്കാന്‍ ശ്രമിച്ച 4 വിദേശികള്‍ അറസ്റ്റിലായിരുന്നു. ഇവരെ നടാു കടുത്തും.
kuwait govt assign state departments to consider full curfew