കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സജ്ജീകരണമൊരുക്കി. indembkwt.com/eva/ എന്ന ലിങ്കില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുക മാത്രമാണ് രജിസ്‌ട്രേഷന്‍ കൊണ്ട് ഉദ്യേശിക്കുന്നതെന്നും വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും എംബസി അറിയിച്ചു.
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും രജിസ്‌ട്രേഷന്‍ നിര്‍വഹിക്കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
വിമാനയാത്രാ ചെലവ് സ്വന്തമായി വഹിച്ചു കൊള്ളാമെന്നും നാട്ടിലെത്തിയാല്‍ പതിനാലു ദിവസം സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വറണ്ടൈനില്‍ കഴിയമെന്നും ഉള്ള ഉറപ്പും അപേക്ഷകന്‍ നല്‍കേണ്ടതുണ്ട്. നേരത്തേ ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും സമാനമായ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.
1. കുവൈത്തില്‍ നിന്ന് മടങ്ങുന്നവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2. ഒമാനില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
2. യുഎഇയില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
3. സൗദിയില്‍ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
4. ഖത്തറിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
kuwait indian embassy started expats registration