Saturday, August 20, 2022
HomeGulfKuwaitകോവിഡ് ബാധിച്ച് മരിച്ച കുവൈത്തിലെ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ലക്ഷം രൂപ സഹായം

കോവിഡ് ബാധിച്ച് മരിച്ച കുവൈത്തിലെ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ലക്ഷം രൂപ സഹായം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ സഹായം. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് പ്രവാസ ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയ പ്രഖ്യാപനം നടത്തിയത്.

120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപണ്‍ ഹൗസിലാണ് അംബാസഡര്‍ ഈ പ്രഖ്യാപനം നടത്തിയത്.

ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ മലയാളി അംബാസഡര്‍ സിബി ജോര്‍ജിന്റെ പല ഇടപെടലുകളും വലിയ തോതില്‍ അംഗീകാരം നേടുന്നുണ്ട്. വിഭവ സമാഹരണത്തിനായി വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. നേരത്തെ ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കര്‍ഫ്യൂ കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉള്‍പ്പെടെ നടത്തിയിരുന്നു. നീറ്റ് പരീക്ഷാ സെന്റര്‍ കുവൈത്തില്‍ അനുവദിപ്പിക്കുന്നതിലും എംബസി ഇടപെടല്‍ നിര്‍ണായകമായിരുന്നു.
ALSO WATCH

Most Popular

Energy Casino Kod Promocji 2022