Monday, December 5, 2022
HomeGulfKuwaitകുവൈത്തില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ഇളവ്

കുവൈത്തില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ മൂന്ന് വിഭാഗങ്ങളെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്നൊഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചു രണ്ടാഴ്ച പിന്നിട്ടവ, ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് അഞ്ചാഴ്ച കഴിഞ്ഞവര്‍, കോവിഡ് രോഗ മുക്തി നേടുകയും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രണ്ടാഴ്ച കഴിയുകയും ചെയ്തവര്‍ എന്നിവരെയാണ് നിബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയത്.

എന്നാല്‍, ഇവര്‍ രാജ്യത്ത് പ്രവേശിച്ചതിന് ശേഷം 7 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം. ഏഴ് ദിവസം പിന്നിട്ടതിന് ശേഷം പിസിആര്‍ പരിശോധന നടത്തി കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഇളവു നല്‍കുന്നതിന് അതത് സര്‍വ്വകലാശാലകള്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ALSO WATCH

Most Popular