Friday, January 28, 2022
HomeGulfKuwaitസ്വന്തമായി മദ്യംനിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്ന പ്രവാസി പിടിയില്‍

സ്വന്തമായി മദ്യംനിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്ന പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്ത് ബനീത് അല്‍ ഖര്‍ പ്രദേശത്ത് സ്വന്തമായി മദ്യം നിര്‍മിച്ചു വിതരണം ചെയ്തിരുന്ന ഏഷ്യന്‍ പ്രവാസി പിടിയിലായി. രഹസ്യ സന്ദേശം ലഭിച്ചതിനെ അടിസ്ഥാനത്തില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. മേഖലയില്‍ ദിവസവും മദ്യം വിതരണം ചെയ്യാറുണ്ടെന്നും 10 ദിനാര്‍ വരെ ഇതിനായി ഈടാക്കിയിരുന്നതായും ഇയാള്‍ പോലിസിനോട് സമ്മതിച്ചു.

പ്രതിയുടെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി മദ്യ കുപ്പികള്‍ കണ്ടെത്തി. ഇയാളെ നാട് കടത്തുകയും കുവൈത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പോലിസ് അറിയിച്ചു.
ALSO WATCH

Most Popular