Wednesday, November 30, 2022
HomeGulfKuwaitകുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കീരിത്തോട്: കുവൈത്തില്‍ ഇടുക്കി സ്വദേശി മരിച്ചു. കീരിത്തോട് കുറുമ്പനാല്‍ ജോസിന്റെ മകന്‍ ജോമോന്‍ (32) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

സൗത്ത് സുറയില്‍ ഹത്തീം ഏരിയയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു. ഫര്‍വാനിയ ഭജിത് മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടുക്കി അസോസിയേഷന്‍ കുവൈത്തിന്റെയും കെകെഎംഎയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു.

മൂന്നു വര്‍ഷം മുന്‍പാണു ജോമോന്‍ കുവൈത്തിലേക്കു പോയത്. ജൂലൈയില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ഭാര്യ: പാലാ കടനാട് ഇരുവേലിക്കുന്നേല്‍ ജില്‍സ. മക്കള്‍: എയ്ഞ്ചലീന, ആദില്‍.

Most Popular