കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

navin jeorge abraham kuwait death news

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തനം തിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കുട്ടപ്പുഴ സ്വദേശി നവില്‍ ജോര്‍ജ് എബ്രഹാമാണ് (46) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

കുവൈത്തിലെ ബുര്‍ഗാന്‍ ബാങ്ക് ജീവനക്കാരനായിരുന്നു. പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം – ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ – ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.