Sunday, January 23, 2022
HomeGulfKuwaitഅടച്ചിട്ടിരുന്ന റസ്‌റ്റോറന്റ് ശുചികരിക്കവേ കുവൈത്തില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

അടച്ചിട്ടിരുന്ന റസ്‌റ്റോറന്റ് ശുചികരിക്കവേ കുവൈത്തില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാസര്‍കോഡ് ചെറുവത്തൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തുരുത്തിയിലെ റാഷിദ് ടി പി(40) ആണ് ശനിയാഴ്ച്ച രാത്രി മരിച്ചത്. കുവൈത്ത് കെഎംസി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. സമ്പൂര്‍ണ കര്‍ഫ്യൂ മൂലം അടച്ചിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റില്‍ ശുചീകരണപ്രവൃത്തികള്‍ നടത്താനെത്തിയ ഇദ്ദേഹം ഇവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അമീരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.


 

Most Popular