ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ ആവര്‍ത്തിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

Kuwait-hme

കുവൈത്ത് സിറ്റി: ആരോഗ്യനിയമങ്ങള്‍ പാലിക്കുകയും ഒത്തുചേരലുകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. പുതിയ കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ദേശീയ അവധിദിനങ്ങള്‍ ആഘോഷിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും ഒഴിവാക്കുന്നതിനോടൊപ്പം മന്തിസഭയുടെയും രാജ്യത്തെ ആരോഗ്യ അധികാരികളുടെയും തീരുമാനങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓര്‍മ്മപ്പെടുത്തി. ഈ തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1969 ലെ നിയമം 8 കര്‍ശനമായി ബാധകമാണെന്ന് ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്ദാരി വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിലും പടക്കങ്ങള്‍ വില്‍ക്കുന്നവരുമായി ഇടപഴകുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്തുണയ്ക്ക്ണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ലംഘിക്കുന്നവര്‍ക്ക് 2015 ലെ ആറാം നമ്പര്‍ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കാവുന്നതാണ്. പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ ഒത്തുചേരലുകള്‍ കണ്ടാല്‍ അടിയന്തര ഫോണ്‍ നമ്പറായ 112 വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അല്‍-കന്ദാരി ആവശ്യപ്പെട്ടു.