കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ ജഹ്റ നയീമിലുള്ള റിസര്‍വേഷന്‍ ഗാരേജില്‍ വന്‍ തീപിടിത്തം. നിരവധി കാറുകള്‍ പൂര്‍ണമായും അഗ്നി വിഴുങ്ങി. ഷഖായ, ജഹ്റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.