Friday, January 28, 2022
HomeGulfKuwaitകുവൈത്തില്‍ മകളുടെ മുന്നില്‍ വച്ച് സ്ത്രീയെ വെടിവച്ചുകൊന്നു; മരുമകന്‍ അറസ്റ്റില്‍

കുവൈത്തില്‍ മകളുടെ മുന്നില്‍ വച്ച് സ്ത്രീയെ വെടിവച്ചുകൊന്നു; മരുമകന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അറുപത്തിയെട്ടു വയസ്സുള്ള കുവൈത്തി സ്ത്രീയെ കാറിനുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. കൊലപാതകം നടന്ന് 15 മണിക്കൂറിനകം അഹ്‌മദി ഗവര്‍ണറേറ്റിലെ റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് പ്രതിയെ പിടികൂടി.

റൈഫിള്‍ ഉപയോഗിച്ചാണ് പ്രതി കൊല നടത്തിയത്. കാറിനുള്ളില്‍ മകള്‍ക്കൊപ്പം(പ്രതിയുടെ ഭാര്യ) ഇരിക്കുന്നതിനിടെ സ്ത്രീക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി വെടിയുണ്ടകള്‍ കാറിന്റെ ചില്ല് തുളച്ച് കയറിയതിന്റെ പാടുകള്‍ പരിശോധനയില്‍ കണ്ടെത്തി.

കൊലപാതകത്തിന് ശേഷം വഫ്ര മരുഭൂമിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.

Most Popular