ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

kuwait ready to repatriate indians freely

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്. രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി എത്തിക്കാമെന്ന്് കുവൈത്ത് സ്ഥാനപതി ജസീം അല്‍ നജീമാണ് അറിയിച്ചത്.

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സ്വമേധയാ മടങ്ങാന്‍ തയ്യാറുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാനുള്ള പദ്ധതിയില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കുവൈത്ത് ആഗ്രഹിക്കുന്നതായും എംബസി അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ കുവൈത്തിന് ചെയ്ത ഉപകാരങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ ദിവസങ്ങള്‍ക്കുമുമ്പ് കുവൈത്ത് എയര്‍വെയ്‌സ് വഴി തിരിച്ചയച്ചിരുന്നു. ഒപ്പം 15 മെഡിക്കല്‍ സംഘത്തെയും വൈദ്യോപകരണങ്ങളും അയച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് നേരത്തെ യുഎഇയും അറിയിച്ചിരുന്നു.

Kuwait says it is ready to return the Indians free, stranded in the country amidst the spread of covid.