Wednesday, December 1, 2021
HomeGulfKuwaitകുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രവാസികള്‍ക്കും നിര്‍ണായകം; സഫ അല്‍ ഹാഷിമിന്റെ പരാജയത്തില്‍ ആശ്വാസം

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രവാസികള്‍ക്കും നിര്‍ണായകം; സഫ അല്‍ ഹാഷിമിന്റെ പരാജയത്തില്‍ ആശ്വാസം

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രവാസികള്‍ക്കും ഏറെ നിര്‍ണായകം. നേരത്തേ വിദേശികള്‍ക്ക് എതിരായ പല തീരുമാനങ്ങളുടെയും പ്രഭവകേന്ദ്രമായിട്ടുള്ളത് എംപിമാരുടെ കരടുനിര്‍ദേശങ്ങളായിരുന്നു. സ്വദേശിവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നവര്‍ വിജയിച്ച് വരുന്നത് പ്രവാസികളെ ദോഷകരമായി ബാധിക്കും.

വിദേശികള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ പ്രസ്താവന നടത്തിയിട്ടുള്ള സഫ അല്‍ ഹാഷിം എം.പിയുടെ പരാജയം രാജ്യത്തെ പ്രവാസികളില്‍ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്. വിദേശികള്‍ ശ്വസിക്കുന്ന വായുവിന് വരെ നികുതി ഈടാക്കണമെന്ന് ഒരിക്കല്‍ ഇവര്‍ പറഞ്ഞത് വിവാദമായിരുന്നു. സ്വദേശിവല്‍ക്കരണം, വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കല്‍. പണമയക്കലിന് നികുതി, വിദേശികളുടെ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തലും വര്‍ധിപ്പിക്കലും തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ എംപിമാരില്‍നിന്ന് ഉണ്ടായിട്ടുണ്ട്. പലതിലും സര്‍ക്കാറിന് മുന്നോട്ടുപോവേണ്ടിയും വന്നു.

പാര്‍ലമെന്റിലെ സ്വദേശിവല്‍ക്കരണ സമിതി അധ്യക്ഷന്‍ ഖലീല്‍ ഇബ്രാഹിം അല്‍ സാലിഹ്, ശുഐബ് അല്‍ മുവൈസിരി, യൂസുഫ് അല്‍ ഫദ്ദാല ഉള്‍പ്പെടെ സ്വദേശികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ എടുക്കണം എന്നുവാദിക്കുന്ന നിരവധി സിറ്റിങ് എംപിമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനസംഖ്യ സന്തുലനം സാധ്യമാക്കാന്‍ വിദേശകള്‍ക്ക് ക്വാട്ട നിശ്ചയിക്കണം എന്നതുള്‍പ്പെടെ പല അജണ്ടകളും പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ ചര്‍ച്ചയ്ക്കു വരുമെന്നാണ് സൂചന.

Most Popular