കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയത്തിന്റെ വില കുറഞ്ഞ് ബാരലിന് 35.98 ഡോളര്‍ രേഖപ്പെടുത്തി. തിങ്കളാഴ്ചത്തെ വിലയായ 36.86 ഡോളറില്‍നിന്നാണ് ചൊവ്വാഴ്ച 35.98ലേക്ക് കുറഞ്ഞത്. കോവിഡ് പ്രതിസന്ധിയില്‍ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ ക്ഷയിച്ചതാണ് എണ്ണവില ഇടിയാന്‍ കാരണം.ലോകം ലോക്ഡൗണിലായതോടെ ഉല്പാദന പ്രവര്‍ത്തങ്ങള്‍ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണ വിലയില്‍ പ്രതിഫലിച്ചത്. ഒരാഴ്ചയിലധികമായി വില കുറയുന്ന പ്രവണതയാണ്.