കുവൈത്തില്‍ കുടുങ്ങിയ ഈജിപ്തുകാര്‍ തെരുവിലിറങ്ങി; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

egyptians stranded in kuwait riot

കുവൈത്ത് സിറ്റി: കൊറോണ മൂലം നാട്ടിലേക്കു മടങ്ങാന്‍ സാധിക്കാത്ത ഈജിപ്തുകാര്‍ കുവൈത്തില്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാത്രിയില്‍ നടന്ന സംഘര്‍ഷം ഒതുക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു ഷെല്‍ട്ടറില്‍ താമസിക്കുന്നവരാണ് തടിക്കഷ്ണങ്ങളും മറ്റുമായി ബഹളം ആരംഭിച്ചത്.

സംഘര്‍ഷം സൃഷ്ടിച്ചവരെ അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്. എന്നാല്‍, എത്രപേര്‍ അറസ്റ്റിലായിട്ടുണ്ട് എന്ന കാര്യം വ്യക്തമല്ല. കുവൈത്തില്‍ കുടുങ്ങിയ ഈജിപ്തുകാരെ ഈയാഴ്ച്ച അവസാനം കൊണ്ടുപോവാന്‍ പദ്ധതി തയ്യാറാക്കിയതായി നേരത്തേ ഈജിപ്ത് അംബാസഡര്‍ പറഞ്ഞിരുന്നു.

Police in Kuwait dispersed what they described as a riot by stranded Egyptians unable to return home amid the coronavirus pandemic, authorities said on Monday.