Friday, January 28, 2022
HomeGulfKuwaitകുവൈത്തില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഫീസ് കുറച്ചു

കുവൈത്തില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഫീസ് കുറച്ചു

കുവൈത്ത് സിറ്റി: റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി നിയമിക്കുന്ന വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവ് 890 കുവൈത്ത് ദിനാറായി കുറയ്ക്കാന്‍ തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പത്തെ ഫീസായ 990 കുവൈത്ത് ദിനാറില്‍ നിന്ന് 100 ദിനാര്‍ കുറച്ചാണ് പുതിയ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.

തൊഴിലുടമ നേരിട്ട് നിയമിക്കുന്നവരെ സംബന്ധിച്ചിടത്തോളം, റിക്രൂട്ട്‌മെന്റ് ചെലവ് 390 കുവൈത്ത് ദിനാറുകളായിരിക്കും. ഇതില്‍ ടിക്കറ്റും ക്വാറന്റീന്‍ ചിലവും ഉള്‍പ്പെടുന്നതാണ്.

ഇനി ഏതെങ്കിലും ഏജന്‍സികള്‍ അധിക ഫീസ് ഈടാക്കുകയാണെങ്കില്‍ല 135 എന്ന ഹോട്ട്ലൈന്‍ വഴിയോ പരാതി വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറായ 55135135 വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഈദ് അല്‍ റാഷിദി എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

Most Popular