കുവൈത്ത് സിറ്റി: മയക്ക് മരുന്ന് വാങ്ങാന്‍ പണം കണ്ടെത്തുന്നതിന് കുവൈത്തില്‍ യുവാവ് സ്കൂളിലെ കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തി. റുമൈത്തിയ ഏരിയയിലെ നാല് സ്കൂളുകളില്‍ നിന്നാണ് കമ്പ്യൂട്ടറുകള്‍ മോഷ്ടിക്കപ്പെട്ടത്. 30 വയസ്സിന് മുകളില്‍ പ്രായമുള്ള കുവൈത്തി പൗരനാണ് പ്രതി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് പണമുണ്ടാക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.