Saturday, January 29, 2022
HomeGulfKuwaitപ്രവാസികളെ കവര്‍ച്ച ചെയ്യുന്ന നാലംഗ സംഘം പിടിയില്‍

പ്രവാസികളെ കവര്‍ച്ച ചെയ്യുന്ന നാലംഗ സംഘം പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളെ കവര്‍ച്ച ചെയ്തിരുന്ന നാലംഗ സംഘം പിടിയിലായി. കുവൈത്തിയും ബിദൂനിയും രണ്ട് അറബ് വംശജരുമാണ് പിടിയിലായത്. ജഹ്‌റ ഡിറ്റക്ടിവ്‌സാണ് പ്രതികളെ പിടികൂടിയത്.

സായുധരായാണ് സംഘം കവര്‍ച്ച നടത്തിയിരുന്നത്. അറബ് വേഷം ധരിച്ച സംഘം വടക്കന്‍ മേഖലയില്‍ യാത്രക്കാരെ കവര്‍ച്ച നടത്തുന്നതായി വിവരം ലഭിച്ച പോലിസ് കുറച്ചുദിവസമായി നിരീക്ഷണം നടത്തിവരുകയായിരുന്നു. പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

 

Most Popular