കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി. വാക്സിനെടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാവുകയെന്ന് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ സെന്റര്‍ ട്വീറ്റ് ചെയ്തു.
കുവൈത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കാത്തല് 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയേണ്ടി വരും.