Friday, January 28, 2022
HomeGulfKuwaitകുവൈത്ത് വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

കുവൈത്ത് വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ അഹമ്മദ് നാസര്‍ അസ്വബാഹും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ്അല്‍ ഖാലിദ് അസ്വബാഹിന്റെ കത്ത് അദ്ദേഹം ഡോ ജയശങ്കറിന് കൈമാറി. ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി കാര്യങ്ങളും അന്താരാഷ്ട്രതലത്തില്‍ പ്രാധാന്യമുള്ള പൊതു വിഷയങ്ങളും ചര്‍ച്ചയായി. ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ കുവൈത്തിനൊപ്പം നിലകൊണ്ടതിനെ പ്രശംസിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ നഴ്സുമാരും ഡോക്ടര്‍മാരും കുവൈത്തിലെ കോവിഡ് പ്രതിരോധ പോരാട്ടങ്ങളില്‍ വഹിക്കുന്ന പങ്കിനെയും എടുത്തു പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കുവൈത്ത് വിദേശകാര്യസഹമന്ത്രി അംബാസ്സഡര്‍ ജാസിം അല്‍ നജീം, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ഡോ അഹമ്മദ് അല്‍ ശുറൈമി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ന്യൂഡല്‍ഹിയില്‍ എത്തിയത്. വിദേശ കാര്യമന്ത്രി ശേഷം ഡോ അഹമ്മദ് അല്‍ നാസര്‍ അസ്വബാഹിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

Most Popular