കുവൈത്തില്‍ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ പ്രവാസി ആശുപത്രിയില്‍ മരിച്ചു

body found in lift

കുവൈത്ത് സിറ്റി: ഗുരുതരമായ മുറിവുകളോടെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ മരിച്ചു. ബോധരഹിതനായ നിലയില്‍ ഇയാളെ മൂന്ന് പ്രവാസികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് മുന്നില്‍ കണ്ടെത്തിയെന്ന കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സംഘം കുതിച്ചെത്തുകയായിരുന്നു. ശരീരത്തില്‍ ഗുരുതര മുറിവുകളുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയ അല്‍ അദാന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത. തലയിലും നെഞ്ചിലുമായിരുന്നു പരിക്കുകള്‍. പിന്നീട് മരിക്കുകയായിരുന്നു.