കുവൈത്ത് സിറ്റി: കുവൈത്ത് അദാന്‍ ആശുപത്രിയിലെ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. വിവരമറിഞ്ഞ് ഹൃദയാഘാതം അനുഭവപ്പെട്ട മാതാവ് നാട്ടിലും മരിച്ചു. മാവേലിക്കര കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്ക്(38) ആണ് മരിച്ചത്. ഇക്കാര്യം നാട്ടില്‍ അറിഞ്ഞയുടന്‍ മാതാവ് കുഞ്ഞുമോള്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രഞ്ജു സിറിയക്കിന്റെ ഭാര്യ ജീനയും അദാന്‍ ആശുപത്രിയില്‍ നഴ്‌സാണ്. കുടുംബസമേതം അബൂഹലീഫയിലായിരുന്നു താമസം.
മകള്‍: ഇവാഞ്ജലീനയാണ്.