കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

alex john alexander

കുവൈത്ത് സിറ്റി: മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളി അലക്‌സ് ജോണ്‍ അലക്‌സാണ്ടറിനെ (53) കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. സാല്‍മിയ പാര്‍ഥ കിങ് കെട്ടിടത്തിന്റൈ ഒന്‍പതാം നിലയില്‍ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബദര്‍ സുല്‍ത്താന്‍ ആന്‍ഡ് ബ്രദേഴ്‌സ് കോ ഓപ്പറേറ്റിവ് കമ്പനിയില്‍ ഫിനാന്‍സ് കണ്‍ട്രോളറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: രഞ്ജി ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ജോലി ചെയ്യുന്നു.