അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിന് തടവും പിഴയും

abudhabi boat accident

കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) ഭരണ വ്യവസ്ഥയെ നിയമവിരുദ്ധമായി അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച യുവാവിന് തടവു ശിക്ഷയും പിഴയും. കുവൈത്ത് സെസേഷന്‍ കോടതിയാണ് (Kuwait Cessation Court)പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 1,000 ദിനാര്‍ പിഴയും വിധിച്ചത്.

അമീറിനെ അപകീര്‍ത്തിപ്പെടുത്തി, രാജ്യദ്രോഹം, ആയുധം കൈവശം വെച്ചു, ഫോണ്‍ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. നിയമവിരുദ്ധമായ രീതിയില്‍ രാജ്യത്തെ ഭരണം അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച പ്രതി അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തു. പ്രതി ടെലിഫോണ്‍ കരുതിക്കൂട്ടി ദുരുപയോഗം ചെയ്തതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.