രണ്ടു വര്‍ഷത്തിലേറെയായി നാട്ടില്‍ കഴിയുന്ന കുവൈത്ത് പ്രവാസികള്‍ക്ക് മടങ്ങാനാവില്ല

kuwait-international-airport-new

ന്യൂഡല്‍ഹി: 2019 ആഗസ്ത് 31നോ അതിന് മുമ്പോ കുവൈത്ത് വിട്ട പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് സാധുതയുണ്ടെങ്കിലും മടങ്ങാനാവില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ട്വിറ്ററില്‍ ഇക്കാര്യമറിയിച്ചത്. 2019 സപ്തംബര്‍ 1നോ അതിന് ശേഷമോ കുവൈത്ത് വിട്ട പ്രവാസികള്‍ക്ക് മടങ്ങി വരണമെങ്കില്‍ സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റോ വിസയോ ഉണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.


കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇപ്പോള്‍ മടങ്ങി വരാനാവുക. ഫൈസര്‍ ബയോണ്‍ടെക്, ആസ്ട്രസെനക, മോഡേണ എന്നിവയുടെ രണ്ടു ഡോസോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസോ ആണ് എടുക്കേണ്ടത്. അതേ സമയം, സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് കൂടി എടുത്തിരിക്കണം.