Tuesday, November 30, 2021
HomeGulfKuwaitകുവൈത്ത് റിക്രൂട്ട്‌മെന്റിന് ഓട്ടോമേറ്റഡ് സംവിധാനം; വിസാ തട്ടിപ്പുകാര്‍ക്ക് കടിഞ്ഞാണ്‍

കുവൈത്ത് റിക്രൂട്ട്‌മെന്റിന് ഓട്ടോമേറ്റഡ് സംവിധാനം; വിസാ തട്ടിപ്പുകാര്‍ക്ക് കടിഞ്ഞാണ്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചു. വിസാ കച്ചവടവും തട്ടിപ്പും ഉള്‍പ്പെടെ തടയുന്നതാണ് പദ്ധതി. ഈ സംവിധാനത്തിന് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്നു.

വലിയതോതില്‍ റിക്രൂട്ട്‌മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുക. വര്‍ക്ക് പെര്‍മിറ്റ്, വിസ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഈ സംവിധാനം വഴി കൃത്യമായി അറിയാന്‍ സാധിക്കും. കുവൈത്തില്‍ വിസ അനുവദിക്കുന്ന സ്ഥാപനത്തെക്കുറിച്ചും വിദേശത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെക്കുറിച്ചും വിവരവും ലഭിക്കും.

വിദേശത്തുള്ളവര്‍ക്ക് വിസ നല്‍കുകയും കുവൈത്തിലെത്തിയാല്‍ അവര്‍ക്ക് തൊഴില്‍ നല്‍കാതെ തൊഴില്‍ തേടി അലയാന്‍ വിടുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാനും ഓട്ടോമേറ്റഡ് സംവിധാനം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
ALSO WATCH

 

Most Popular