കു​വൈ​ത്തി​ല്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

mobile vacc unit

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റുകള്‍ തയാറായി. ആരോഗ്യ കാരണങ്ങളാല്‍ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്തവര്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതിനായാണ് വാക്‌സിനേഷന്‍ യൂനിറ്റുകള്‍ തുറക്കുന്നത്. അഞ്ച് ആരോഗ്യമേഖലയിലും രണ്ട് മൊബൈല്‍ യൂനിറ്റുകള്‍ വീതമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കിടപ്പുരോഗികള്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്നങ്ങള്‍മൂലം വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് എത്താന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കായാണ് മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റുകള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് മുതല്‍ ഇവ പ്രവര്‍ത്തനം ആരംഭിച്ചു.