Wednesday, January 26, 2022
HomeGulfKuwaitകുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു; നിരവധി പ്രവാസികള്‍ക്ക് ജോലി പോവും

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു; നിരവധി പ്രവാസികള്‍ക്ക് ജോലി പോവും

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ മാന്‍ പവര്‍ അതോറിറ്റിയിലെ ദേശീയ തൊഴില്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതൈത പറഞ്ഞു.

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ സംവരണത്തിന് നിശ്ചിത തോത് നിര്‍ണയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും.

Most Popular