Sunday, January 23, 2022
HomeGulfKuwaitകുവൈത്തില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് വേണ്ട

കുവൈത്തില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് വേണ്ട

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് വേണമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍. യാത്രക്കാര്‍ക്കുള്ള വാക്സിനേഷന്‍ നിബന്ധനകളില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് മൂന്നാം ഡോസ് നിര്‍ബന്ധമാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം.

നിലവില്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിനുകളുടെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ്, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.
ALSO WATCH

 

 

Most Popular