കുവൈത്ത് സിറ്റി: കുവൈത്തിലെ തീവ്രപരിചരണ വാര്‍ഡുകളില്‍ 40 ശതമാനം നിറഞ്ഞു. ബുധനാഴ്ച വരെ 296 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 18,596 പേര് ആകെ ചികിത്സയിലുണ്ട്. പുതിയ കേസുകള്‍ റെക്കോഡ് നിരക്കിലാണ്. സമീപ ആഴ്ചകളില്‍ ഗണ്യമായ വര്‍ധനയാണ് െഎ.സി.യു രോഗികളില്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ജാഗ്രത ശക്തമാക്കേണ്ടതിെന്റ ആവശ്യകതയിലേക്കാണ് കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. ഇൗ നില തുടരുകയാണെങ്കില്‍ കൂടുതല്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുകയോ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും.