കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോബാധിതരുടെ എണ്ണം 3075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 വയസ്സുള്ള ഇറാന്‍ പൗരനാണ് മരിച്ചത്. 20 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. ചികിത്സയിലായിരുന്നു 150 പേര്‍ രോഗമുക്തി നേടിയതായും ഇതുവരെ 806 പേര്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
English News summery:
Over 3,000 people infected with coronavirus in Kuwait Today, 183 people have been diagnosed with the disease. The number of people affected by the disease has reached 3075.