ഓവർസീസ് എൻ സി പി കുവൈറ്റ്: തോമസ് ചാണ്ടി അനുസ്മരണം

ncp

എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ ഒന്നാം ചരമ വാർഷികം ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി  സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി. സണ്ണി മിറാൻഡ,ജോഫി മുട്ടത്ത്, മാത്യു ജോൺ, ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും ബിജു ബാനു,റെജി എന്നിവരും പങ്കെടുത്തു. ട്രഷറർ രവീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.