Monday, October 25, 2021
HomeGulfKuwaitകുവൈത്ത്: താലിബാനില്‍ ചേരുമെന്ന് ഭീഷണി മുഴക്കി വീട് വിട്ട യുവതി അറസ്റ്റില്‍

കുവൈത്ത്: താലിബാനില്‍ ചേരുമെന്ന് ഭീഷണി മുഴക്കി വീട് വിട്ട യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി: താലിബാനില്‍ ചേരുമെന്ന ഭീഷണി മുഴക്കി വീട് വിട്ട പാകിസ്താനി യുവതിയെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തു. ഇസ്രായേലില്‍ ചാവേര്‍ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യമറിയിച്ച് പിതാവ് തന്നെയാണ് പോലിസില്‍ പരാതി നല്‍കിയത്.

മകള്‍ താലിബാനില്‍ ചേരുമെന്നും ഇസ്രായേലില്‍ ചാവേര്‍ സ്‌ഫോടനം നടത്തുമെന്നും പറഞ്ഞ് തനിക്ക് വാട്‌സ്ആപില്‍ മെസേജ് അയച്ചുവെന്നാണ് പിതാവ് കുവൈത്തിലെ ഖൈതാന്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സ്റ്റേറ്റ് സെക്യൂരിറ്റി പോലിസിന് കൈമാറി. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ ഖൈതാനില്‍ നിന്നുതന്നെ കണ്ടെത്തുകയായിരുന്നു.

തന്റെ പ്രവൃത്തികള്‍ക്ക് കാരണം പിതാവ് തന്നെയാണെന്നും താനും കുടുംബാംഗങ്ങളും വീട്ടുതടങ്കലിലാണ് കഴിഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.

 

Most Popular