കുവൈത്തില്‍ പാലക്കാട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

malayalee-was-found-dead kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് തൃത്താല തിരുമുറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി ഉവൈസ് മുളക്കല്‍ (26) ആണ് മരിച്ചത്. അര്‍ദിയയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു.

തൊട്ടടുത്ത വീട്ടില്‍ ജോലി ചെയ്യുന്ന നാട്ടുകാരനും സുഹൃത്തുമായ ഇസ്മായിലുമൊന്നിച്ച് ഭക്ഷണം കഴിച്ചതിനുശേഷം ശക്തമായി ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഉവൈസ് മരിച്ചു. ഫൊറന്‍സിക് പരിശോധനയില്‍ ലഹരിപദാര്‍ഥം ഉള്ളിലെത്തിയതാണു മരണ കാരണമെന്ന് കണ്ടെത്തി.

ഇസ്മായിലിനെ പോലിസ് കസ്റ്റിഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിര്‍ധന കുടുംബാംഗമായ ഉവൈസ് കുവൈത്തിലെത്തിയിട്ട് 2 വര്‍ഷമേ ആയിട്ടുള്ളൂ.